ജോൺസൺ ചെറിയാൻ.
കൊൽക്കത്ത : ആംബുലൻസിനു പണം കൊടുക്കാനില്ലാത്തതിനാൽ 5 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവ് 200 കിലോമീറ്റർ ബസിൽ യാത്ര ചെയ്തു. ബംഗാളിലെ സിലിഗുഡിയിൽനിന്ന് ഉത്തർദിനാജ്പുരിലെ കാളിഗഞ്ച് വരെയാണു മകന്റെ മൃതദേഹവുമായി ആഷിം ദേബ്ശർമ യാത്രചെയ്തത്. ബസിൽനിന്ന് ഇറക്കിവിടുമെന്ന ഭയത്താൽ ബാഗിനുള്ളിലുള്ളതു മൃതദേഹമാണെന്ന് ആരോടും പറഞ്ഞില്ല.സിലിഗുഡിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജിൽചികിത്സയിലായിരുന്നു ആഷിമിന്റെ മകൻ. ചികിത്സയ്ക്കായി 16,000 രൂപ ചെലവഴിച്ചു. കുട്ടി മരിച്ചതിനെത്തുടർന്നു മൃതദേഹം ആംബുലൻസിൽഎത്തിക്കാൻ 8,000 രൂപയാണു വാടകയായി ചോദിച്ചത്.