ഡൊമിനിക് ചാക്കോനാൽ.
പ്രൗഢ ഗംഭീര്യത്തോടെ ക്നായിതൊമ്മനായി തിളങ്ങി ജോയ് പാച്ചിക്കര, ക്നാനായക്കാരുടെ താരമായി,
അറ്റ്ലാന്റയിൽ ഏപ്രിൽ 30 ന് അരങ്ങേറിയ ക്നായി തൊമ്മൻ ദിനാചരണത്തിൽ ക്നായി തൊമ്മനായി വേഷമിട്ടു ക്നാനായക്കാരെ മനംകവർന്ന പാച്ചിക്കര ജോയ്ക്ക് നിരവധി അഭിനന്ദകളും അനുമോദനകളും അമേരിക്കയുടെ നാനാഭാഗത്തുംനിന്നും വന്നതായി PRO തോമസ് കല്ലടാന്തിയിൽ അറിയിച്ചു. മാർഗംകളി കുട്ടികളുടെ താലപ്പൊലിയും, ചെണ്ട മേളത്തിന്റെ അകമ്പടിയും ആയതോടെ ക്നായി തൊമ്മന്റെ എൻട്രി അറ്റ്ലാന്റ ക്നാനയക്കാരെ ആവേശഭരിതരാക്കി.ക്നായി തൊമ്മൻ കൊടുങ്ങലൂരിൽ അന്ന് കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറാൻ, ക്നാനായ പാരമ്പര്യവും, വിശ്വസവും, തനിമയും കാത്തുസൂക്ഷിക്കുവാൻ, തോളോട് തോൾ ചേർന്ന്, ക്നാനായ കൂട്ടായ്മയുടെ
മാതൃക യുവത്ത്വത്തിനും കുട്ടികള്ക്ക് കാണിച്ചുകൊടുക്കുവാൻ, സംഘടനക്ക് സാധിച്ചു എന്നത് അഭിമാനകരമാണ്.