Tuesday, December 3, 2024
HomeAmericaഡോ. ഫെലിക്സ് മാത്യു സഖറിയാ (36) അറ്റ്ലാന്റായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

ഡോ. ഫെലിക്സ് മാത്യു സഖറിയാ (36) അറ്റ്ലാന്റായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

ഷാജി രാമപുരം.

അറ്റ്ലാന്റാ: റാന്നി നെല്ലിക്കാമൺ പുല്ലമ്പള്ളിൽ വടക്കേപറമ്പിൽ പ്രൊഫ. സഖറിയാ മാത്യുവിന്റെയും സുധ സഖറിയായുടെയും മകൻ ഡോ.ഫെലിക്സ് മാത്യു സഖറിയാ (36) ഹൃദയാഘാതം മൂലം അറ്റ്ലാന്റായിൽ അന്തരിച്ചു.

പ്രശസ്ത ചലച്ചിത്ര താരം മൺമറഞ്ഞ ക്യാപ്റ്റൻ രാജുവിന്റെ സഹോദരിയുടെ    മകനാണ്. കൃപാ സഖറിയയാണ്  ഏക സഹോദരി. അറ്റ്ലാന്റാ മാർത്തോമ്മാ ഇടവകാംഗമാണ്.

പ്രശസ്തമായ  അറ്റ്ലാന്റായിലെ എമോറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായി ജോലിയിൽ പ്രവേശിക്കാനിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ ഡോ. ഫെലിക്സിന്റെ വേർപാട്   അറ്റ്ലാന്റായിലെ മലയാളീ സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

സംസ്കാര ചടങ്ങുകളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട്.

RELATED ARTICLES

Most Popular

Recent Comments