Tuesday, August 19, 2025
HomeIndiaബസ് പാലത്തിന്റെ കൈവരി തകർത്ത് താഴെ വീണു.

ബസ് പാലത്തിന്റെ കൈവരി തകർത്ത് താഴെ വീണു.

ജോൺസൻ ചെറിയാൻ.

ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോണിൽ ബസ് പാലത്തിൽനിന്ന് താഴേയ്ക്കു പതിച്ച് 22 പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. അൻപതോളം യാത്രക്കാരുമായി ഇൻഡോറിലേക്കു പോവുകയായിരുന്ന ബസാണ് പാലത്തിൽനിന്ന്വീണത്. പ്രദേശവാസികളും അഗ്നിരക്ഷാ സേനയും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നാലു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു.

RELATED ARTICLES

Most Popular

Recent Comments