ജോൺസൻ ചെറിയാൻ.
കാത്തിരിപ്പ് തീരുന്നതിന്റെ പ്രകാശം ആകാശത്ത് അഞ്ചു മണിക്കേ തെളിഞ്ഞു. ഒരു കാലത്ത് സൂര്യനസ്തമിക്കാതിരുന രാജ്യത്ത് ഇന്നു നേരത്തേ പകലായി. ഈ ദിനം തീരും മുൻപു കിരീടം ധരിച്ചെത്തുന്ന രാജാവിനെ കാണാൻ പ്രജകൾ എത്തി.വാഹനങ്ങൾ 2 കിലോമീറ്റർ മുൻപു തടഞ്ഞു. നല്ല തണുപ്പത്ത് നല്ല നടപ്പ്. ചൂടാക്കാൻ പൊലീസുകാരുടെ വക ഗുഡ് മോണിങ്. ബക്കിങ്ങാം പാലസ് മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെയുളള 2 കിലോമീറ്റർ 7 മണിയായപ്പോഴേ നിറഞ്ഞു.