Thursday, November 28, 2024
HomeAmericaഡോ. റോഷെൽ വാലെൻസ്‌കി ജൂൺ 30-ന് സ്ഥാനമൊഴിയും.

ഡോ. റോഷെൽ വാലെൻസ്‌കി ജൂൺ 30-ന് സ്ഥാനമൊഴിയും.

പി പി ചെറിയാൻ.

ന്യൂയോർക് :സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഡയറക്ടർ ഡോ. റോഷെൽ വാലെൻസ്‌കി ജൂൺ 30-ന് സ്ഥാനമൊഴിയും.54 കാരിയായ വാലെൻസ്‌കി രണ്ട് വർഷത്തിലേറെയായി ഏജൻസിയുടെ ഡയറക്ടറാണ്, ഈ പ്രഖ്യാപനം നിരവധി ആരോഗ്യ വിദഗ്ധരെ അത്ഭുതപ്പെടുത്തി. ബൈഡന് എഴുതിയ കത്തിൽ, തീരുമാനത്തെക്കുറിച്ച് “സമ്മിശ്ര വികാരങ്ങൾ” അവർ പ്രകടിപ്പിച്ചു, എന്തുകൊണ്ടാണ് താൻ രാജിവെക്കുന്നതെന്ന് കൃത്യമായി വിശദീകരിച്ചില്ല, എന്നാൽ അടിയന്തര പ്രഖ്യാപനങ്ങൾ അവസാനിക്കുമ്പോൾ രാജ്യം പരിവർത്തനത്തിന്റെ നിമിഷത്തിലാണെന്ന് റോഷെൽ പറഞ്ഞു.

12 ബില്യൺ ഡോളർ ബജറ്റും 12,000-ത്തിലധികം ജീവനക്കാരുമുള്ള CDC. രോഗം പൊട്ടിപ്പുറപ്പെടുന്നതിൽ നിന്നും മറ്റ് പൊതുജനാരോഗ്യ ഭീഷണികളിൽ നിന്നും അമേരിക്കക്കാരെ സംരക്ഷിക്കുന്ന ചുമതലയുള്ള അറ്റ്ലാന്റ ആസ്ഥാനമായുള്ള ഒരു ഫെഡറൽ ഏജൻസിയാണ്.

മുമ്പ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെയും മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെയും പകർച്ചവ്യാധി സ്പെഷ്യലിസ്റ്റ് ആയിരുന്ന വാലെൻസ്കി, ബൈഡൻ ഭരണത്തിന്റെ ആദ്യ ദിവസം സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഒരു സർക്കാർ ആരോഗ്യ ഏജൻസി നടത്തി പരിചയമില്ലായിരുന്നു.

അതേസമയം കോവിഡ് ഇനി ആഗോള അടിയന്തരാവസ്ഥയായി മാറില്ലെന്നും  യുഎസിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അടുത്തയാഴ്ച അവസാനിക്കുമെന്നും ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചു. 2020 ന്റെ തുടക്കത്തിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ നാളുകൾക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് യുഎസിലെ മരണങ്ങളെന്നും ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments