Thursday, November 28, 2024
HomeKeralaകോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി.

കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി.

ജോൺസൺ ചെറിയാൻ.

കോഴിക്കോട് : കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി.കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 25 പേരുടെ സാംപിൾ ബെംഗളൂരുവിലെ ലാബിൽ .പരിശോധിച്ചപ്പോഴാണ് എക്സ് ബിബി 1.16, എക്സ്ബിബി 1.12 എന്നീ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഏപ്രിൽ 9 മുതൽ 18 വരെയാണ് 25 പേരിൽ പ്രത്യേക പരിശോധന നടത്തിയത്.ഇവർ എല്ലാവരും 2 ഡോസ് വാക്സീൻ സ്വീകരിച്ചവരാണ്.

RELATED ARTICLES

Most Popular

Recent Comments