Friday, July 4, 2025
HomeNewsഅപൂർവ ക്ഷണപത്രം.

അപൂർവ ക്ഷണപത്രം.

ജോൺസൺ ചെറിയാൻ.

പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഒരു മലയാളി കുടുംബം. ആദ്യം കാമില പാർക്കർ ബൗൾസിൻറെയും പിന്നീട് ചാൾസിന്റെയും ഇഷ്ട ഡോക്ടറായിത്തീർന്ന വയനാട് സ്വദേശിയായ ഡോ. സ്വദേശിയായ ഡോ. ഐസക് മത്തായി നൂറനാലിനും ഡോ. സുജ ഐസക്കിനും ഈ ക്ഷണക്കത്ത് ലഭിക്കാൻ വർഷങ്ങളായുള്ള അടുപ്പം കൂടി കാരണമാണ്.
ബ്രിട്ടിഷ് ഐതിഹ്യങ്ങളിൽ വസന്തത്തിൻറെയും പുതുജീവന്റെയും പ്രതിരൂപമായ ‘ഗ്രീൻമാൻ’ കേന്ദ്രബിന്ദുവാക്കിയുള അപൂർവ ക്ഷണപത്രം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ശനിയാഴ്ച നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കുന്നത് ഈ ക്ഷണപത്രം ലഭിച്ച 2000 വിശിഷ്ടാതിഥികളാണ്. ക്ഷണിക്കപ്പെട്ടവർ മാത്രല്ല, ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും അധികാരമേൽക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണപത്രം പോലും അതുല്യമാണ്.നൂറ്റാണ്ടിൽ ഒന്ന് എന്ന് ഇപ്പോൾ വിശേഷിപ്പിക്കാവുന്ന അധികാരമേൽക്കൽച്ചടങ്ങിൽ പങ്കെടുക്കുന്ന 100 പേർ രാഷ്ട്രമേധാവികളാണ്.

RELATED ARTICLES

Most Popular

Recent Comments