Friday, August 15, 2025
HomeKeralaഅരിക്കൊമ്പന്റെ കഴുത്തിലെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വീണ്ടും കിട്ടിത്തുടങ്ങി.

അരിക്കൊമ്പന്റെ കഴുത്തിലെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വീണ്ടും കിട്ടിത്തുടങ്ങി.

ജോൺസൺ ചെറിയാൻ.

കുമളി/തിരുവനന്തപുരം : അരിക്കൊമ്പന്റെ കഴുത്തിലെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വീണ്ടും.കിട്ടിത്തുടങ്ങി. ആന ഇന്നലെ തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള മാവടി ഭാഗത്തുണ്ട്. തമിഴ്നാട് വനമേഖലയിലെ മണ്ണാത്തിപ്പാറയിലേക്കു കടന്ന ശേഷം പെരിയാർ വനത്തിലേക്കു തിരികെയെത്തുകയായിരുന്നു.റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ചൊവ്വാഴ്ച പുലർച്ചെ മുതൽ ലഭിക്കാതിരുന്നതു വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരുന്നു. ആന ഇടതൂർന്ന ചോലവനത്തിലോ മലയിടുക്കിലോ ആയിരുന്നതിനാലാകാം സിഗ്നലുകൾ നഷ്ടമായതെന്നാണു നിഗമനം. ചൊവ്വാഴ്ച രാത്രി വൈകി സിഗ്നൽ ലഭിച്ചുതുടങ്ങി.

RELATED ARTICLES

Most Popular

Recent Comments