ജോൺസൺ ചെറിയാൻ.
ന്യൂഡൽഹി : വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന് ഇന്ന് മുതൽ 171.50 രൂപയാണ് കുറഞ്ഞത്. ഡൽഹിയിൽ 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ എൽപിജി…സിലിണ്ടറിന് ഇന്ന് 1856.50 രൂപയാണ്. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.കൊൽക്കത്തയിൽ 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന് വില 1960.50 രൂപയായി കുറഞ്ഞു.