Saturday, February 14, 2026
HomeKeralaനാളെ തൃശൂർ പൂരം.

നാളെ തൃശൂർ പൂരം.

ജോൺസൺ ചെറിയാൻ.

തൃശൂർ : പൂരത്തിനു വിളംബരം അറിയിച്ച് ‌ഇന്നു വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറക്കും.നാളെ തൃശൂർ പൂരം. ‌പൂരത്തിനു കാത്തുവച്ചിരിക്കുന്ന വർണ വിസ്മയങ്ങളുടെ രഹസ്യങ്ങൾ വെളിപ്പെടുത്താതെ ഇരു ദേശങ്ങളുടെയും സാംപിൾ വെടിക്കെട്ട് ഇന്നലെ വൈകിട്ട് നടന്നു. തിരുവമ്പാടിയുടെ സാംപിൾ‌ മൂന്നു മിനിറ്റും പാറമേക്കാവിന്റേത് 6 മിനിറ്റും ആയിരുന്നു.  മാനത്തു വിരിഞ്ഞ മാരിവില്ലുകൾ ജനം മനസ്സിൽ നിറച്ചു. ഇനി മൂന്നു നാൾ തൃശൂരിനു പൂരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന എറണാകുളം ശിവകുമാറാണ് ഇന്നു രാവിലെ 11.30ന് തെക്കേ ഗോപുരനട തുറക്കുക.

RELATED ARTICLES

Most Popular

Recent Comments