ജോൺസൺ ചെറിയാൻ.
ദുബായ്: റാഷിദ് റോവറിന്റെ ദൗത്യം പരാജയപ്പെട്ടെങ്കിലും പദ്ധതിയിട്ടതുപോലെ ചന്ദ്രന്റെ ഒരു കിലോമീറ്റർ അടുത്തുവരെ വിജയകരമായി എത്താൻ കഴിഞ്ഞത് യുഎഇക്ക് അഭിമാനമായി. റാഷിദ് ദൗത്യം വലിയ പ്രചോദനമായെന്നും ബഹിരാകാശ പര്യവേക്ഷണത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ യുഎഇ ശ്രമിക്കുമെന്നും മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു. ന്ദ്രനിലെ അറ്റ്ലസ് ഗർത്തത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ശ്രമം അവസാന നിമിഷം പാളുകയായിരുന്നു.ജപ്പാൻ സംരംഭമായ ഐസ്പേസിന്റെ ഹകുടോ ആർ മിഷൻ 1 ലാൻഡറിനൊപ്പമാണ് 135 ദിവസം കൊണ്ട് റാഷിദ് റോവർ ചന്ദ്രനിലെത്തിയത്.