ജോൺസൺ ചെറിയാൻ.
വാഷിങ്ടൻ: സ്ത്രീകളെ പുരുഷന്മാർക്കു തുല്യമായി പരിഗണിക്കാൻ വ്യവസ്ഥ ചെയ്യുന്ന തുല്യാവകാശ ഭേദഗതി യുഎസ് സെനറ്റിന്റെ പരിഗണനയിൽ. റിപ്പബ്ലിക്കൻ പക്ഷം എതിർക്കാൻ സാധ്യതയുള്ളതിനാൽ ഭരണഘടനാ ഭേദഗതി നീക്കം പരാജയപ്പെടുമെന്നാണു വിലയിരുത്തൽ. ഗർഭഛിദ്ര അവകാശത്തിനെതിരെ യുഎസ് സുപ്രീം കോടതി കഴിഞ്ഞവർഷം വിധി പറഞ്ഞിരിക്കെ, ഭേദഗതി ഏറെ അനിവാര്യമാണെന്നാണു ഡെമോക്രാറ്റുകളുടെ നിലപാട്.ഒരു നൂറ്റാണ്ടു മുൻപ് 1923ലാണ് തുല്യാവകാശ ഭേദഗതി ആദ്യം ചർച്ചയ്ക്കു വന്നതെങ്കിലും 1972 ൽ മാത്രമാണ് യുഎസ് കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചത്.