പി പി ചെറിയാൻ.
സണ്ണിവെയ്ൽ: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സിലെ സണ്ണിവെയ്ല്‍ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ അണി നിരത്തി മെസ്ക്വിറ്റ് ചേംബർ ഓഫ് കോമ്മേഴ്സ് സംഘടിപ്പിച്ച മീറ്റ് ദി ക്യാൻഡിഡേറ്റ് പരിപാടി വേറിട്ട അനുഭവമായി .പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി, മനു ഡാനിക്കെതിരെ ശക്തമായ മത്സരം കാഴ്ച വെക്കുന്നു സാറാ ബ്രാഡ്ഫോർഡ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.
വോട്ടർമാർക്ക്പരിചയപ്പെടുത്തുന് നത്തിനു സംഘടിപ്പിച്ച ചടങ്ങു് പാസ്റ്റർ ഡേവിഡ് ഗ്രിഫിൻറെന്റ് പ്രാര്ഥനയോടെയാണ് ആരംഭിച്ചത് ചേംബർ ഓഫ് കോമ്മേഴ്സ് പ്രസിഡന്റ് അലക്സാണ്ടർ ഹെൽഗെർ അധ്യക്ഷത വഹിച്ചു.
മെയ് 6 നു നടക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ മേയർ സജി ജോർജ്,, കൌൺസിൽ മെമ്പർ മാർക്ക് എൽറിഡ്ജ് എന്നിവരും തുടർന്ന് മത്സരരംഗത്തുള്ള രണ്ടു സ്ഥാനാർത്ഥികളും മൂന്ന് മിനിറ്റു വീതം എന്തുകൊണ്ടാണ് മത്സരിക്കാൻ തീരുമാനിച്ച തെന്നും അവരവരുടെ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിച്ചു.തുടർന്ന് സദസ്യരിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കും സ്ഥാനാർത്ഥികൾ മറുപടി നൽകി . 16000 മൈൽ ചതുരശ്ര അടി വിസ്‌തീർണമുള്ള സിറ്റിയുടെ 4000 മൈൽ പ്രദേശം മാത്രമാണ് ഇതുവരെ ഡെവലപ്പ് ചെയ്തിട്ടുള്ളുവെന്നും ബാക്കി ഭാഗങ്ങളുടെ വികസനം എപ്രകാരമായിരിക്കണമെന്നാണ് ലക്ഷ്യമിടുന്നതെന്നുള്ള ചോദ്യത്തിന് മനു ഡാനി നൽകിയ മറുപടി സിറ്റി ഹാളിൽ കൂടിയിരുന്നവർ ഹര്ഷാവാരത്തോടെയാണ് സ്വീകരിച്ചത്.ഒരുമണിക്കൂർ നീണ്ടു നിന്ന പരിചയപ്പെടുത്തൽ ചടങ്ങു ഡിന്നറോടുകൂടി സമാപിച്ചു.