Monday, May 12, 2025
HomeKeralaതീരദേശ വിദ്യാർത്ഥി-യുവജന സംഗമം ശ്രദ്ധേയമായി.

തീരദേശ വിദ്യാർത്ഥി-യുവജന സംഗമം ശ്രദ്ധേയമായി.

മലപ്പൂറം ന്യൂസ്.

താനൂർ :- ഫ്രറ്റേണിറ്റി മലപ്പുറം  ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂർ ചീരാൻ കടപ്പുറത്ത് വെച്ച് നടത്തിയ വിദ്യാർത്ഥി-യുവജന സംഗമം ശ്രദ്ധേയമായി. പരിപാടിയിൽ 50ഓളം വിദ്യാർത്ഥി യുവജനങ്ങൾ പങ്കെടുത്തു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂരിൻ്റെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഷാഹിദ് ഇബ്രാഹിം, ത്വയ്യിബ് ,സഫ് വാൻ, നഷ്മിയ, ആഫിയ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. വിപുലമായ ഇഫ്താറോടുകൂടി അവസാനിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് നജിൻ വഹാബ് നന്ദി അറിയിച്ച് സംസാരിച്ചു.

RELATED ARTICLES

Most Popular

Recent Comments