വെൽഫെയർ പാർട്ടി.
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രാത്രികാല ഫാർമസി പുനസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ കെ.വി സുപ്രണ്ടിനെ സന്ദർശിച്ച് ആവശ്യപ്പെട്ടു.
60 വയസ്സു കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, ഇൻഷുറൻസ് സൗകര്യമു ള്ളവർ തുടങ്ങി വിവിധ
ആവശ്യങ്ങൾക്കായി ഫാർമസിയിലെത്തുന്ന ആയിരകണക്കിന് രോഗികളെ പ്രയാസപ്പെടുത്തുന്നതാണ് ഈ തീരുമാനം..
ജീവനക്കാരുടെ കുറവു മൂലം നിലവിലുള്ള ജീവനക്കാർ കഠിനാധ്വാനം ചെയ്യുന്നതു മൂലമാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.
കുറഞ്ഞത് 12 ഫാർമസിസ്റ്റുമാരെങ്കിലും വേണ്ട ഇവിടെ പകുതി പേർ മാത്രമാണുള്ളത്. രാത്രികാല ഫാർമസി നിർത്തലാക്കിയത് ഇരുനൂറിലേറെ വരുന്ന കിടത്തി ചികിത്സയിലുള്ളവർക്കും രാത്രി ചികിത്സ തേടി എത്തുന്നവർക്കും ദുരിതവും പ്രതിസന്ധിയുമാണ് സൃഷ്ടിക്കുന്നത്.