Sunday, December 1, 2024
HomeAmericaഫ്ലോറിഡയുടെ ഹൃദയമിടിപ്പ് ബില്ലിൽ ഡിസാന്റിസ് ഒപ്പുവച്ചു.

ഫ്ലോറിഡയുടെ ഹൃദയമിടിപ്പ് ബില്ലിൽ ഡിസാന്റിസ് ഒപ്പുവച്ചു.

പി പി ചെറിയാൻ.

ഫ്ലോറിഡ:ഫ്ലോറിഡയുടെ ഹൃദയമിടിപ്പ് ബില്ലിൽ ഡിസാന്റിസ് ഒപ്പുവച്ചു.ഈ ചരിത്ര ദിനം മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ മഹത്തായ വിജയമാണ്.ഫ്ലോറിഡ ഇനി മുതൽ അബോർഷൻ ഡെസ്റ്റിനേഷൻ ആയി അറിയപ്പെടില്ല. സാമ്പത്തികവും വൈകാരികവുമായ പിന്തുണ ആവശ്യമുള്ള കൂടുതൽ അമ്മമാർക്ക് ഗർഭകാലത്തും അവരുടെ കുട്ടിയുടെ ജനനത്തിനു ശേഷവും അവർക്ക് ആവശ്യമായ സഹായം ലഭിക്കും. എല്ലാറ്റിനുമുപരിയായി, പതിനായിരക്കണക്കിന്  ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും ജീവിക്കുവാൻ അവസരം ലഭിക്കുകയും  അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും   അവസരം ലഭിക്കും മെന്നും ഗവാനെർ പറഞ്ഞു

ഫ്ലോറിഡയുടെ ഹൃദയമിടിപ്പ് ബിൽ ലഭിച്ച് 15 മിനിറ്റിനുള്ളിൽ, റിപ്പബ്ലിക്കൻ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ഫ്ലോറിഡയിൽ ഗർഭച്ഛിദ്രം നിരോധിക്കുന്ന പ്രോ-ലൈഫ്  സംസ്ഥാന നിയമത്തിൽ ഒപ്പുവച്ചു.
ഹാർട്ട്‌ബീറ്റ് പ്രൊട്ടക്ഷൻ ആക്‌ട്, 6 ആഴ്‌ചയിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിനെ “അറിഞ്ഞുകൊണ്ട്” ഗർഭച്ഛിദ്രം നടത്തുന്നതിൽ നിന്ന് ഡോക്ടർമാരെ വിലക്കുന്നു. അമ്മ ബലാത്സംഗം,  മനുഷ്യക്കടത്ത് എന്നിവയ്‌ക്ക് ഇരയാണെങ്കിൽ അവരെ ബില്ലിന്റെ പരിധിയിൽ നിന്നും  ഒഴിവാക്കിയിട്ടുണ്ട്

“ഫ്ലോറിഡ സംസ്ഥാനത്തിലെ  ജീവിതത്തെയും കുടുംബത്തെയും പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു,” 2024 ലെ മത്സരാർത്ഥിയായി പരക്കെ കണക്കാക്കപ്പെടുന്ന ഡിസാന്റിസ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. “പ്രോ-ലൈഫ് പരിരക്ഷകൾ വിപുലീകരിക്കുകയും ചെറുപ്പക്കാരായ അമ്മമാർക്കും കുടുംബങ്ങൾക്കും കൂടുതൽ  സംരക്ഷണങ്ങൾ നൽകുകയും ചെയ്യുന്ന ഹാർട്ട് ബീറ്റ് പ്രൊട്ടക്ഷൻ ആക്റ്റ് പാസാക്കിയതിന് ഞാൻ നിയമസഭയെ അഭിനന്ദിക്കുന്നു.”

ഫ്ലോറിഡയുടെ പുതിയ പ്രോ-ലൈഫ് നിയമനിർമ്മാണത്തെ ന്യൂയോർക്ക്, കാലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി “മനുഷ്യജീവിതത്തിന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും ഫ്ലോറിഡയെ ഒരു കുടുംബത്തിന് അനുകൂലമായ സംസ്ഥാനമാക്കി മാറ്റുന്നതിനുമുള്ള” ചരിത്രപരമായ നടപടിയായി ഗവർണറുടെ ഓഫീസ് ബില്ലിനെ പ്രശംസിച്ചു. 

 

RELATED ARTICLES

Most Popular

Recent Comments