ജോൺസൺ ചെറിയാൻ.
ലക്നൗ:മോഷണക്കുറ്റം ആരോപിച്ച് ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം സർക്കാർ ആശുപത്രിക്കു പുറത്ത് ഉപേക്ഷിച്ചു. ട്രാൻസ്പോർട്ട് വ്യവസായിയുടെ സ്ഥാപനത്തിലെ മാനേജരായ ശിവം ജോഹ്‌രി (32) ആണു ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.