Sunday, November 24, 2024
HomeAmericaതന്റെ അറസ്റ്റിൽ കോടതി ജീവനക്കാർ കരയുകയായിരുന്നുവെന്നു ട്രംപ്.

തന്റെ അറസ്റ്റിൽ കോടതി ജീവനക്കാർ കരയുകയായിരുന്നുവെന്നു ട്രംപ്.

പി പി ചെറിയാൻ.

ഫ്ലോറിഡ:ചരിത്രപരമായ വിചാരണയ്ക്ക് ശേഷം ഏപ്രിൽ 11 നു നടത്തിയ  തന്റെ ആദ്യ അഭിമുഖത്തിൽ ,ബിസിനസ് വഞ്ചന കുറ്റത്തിന് കഴിഞ്ഞയാഴ്ച കുറ്റാരോപിതനായി  മൻഹാട്ടൻ  കോടതിയിൽ ഹാജരായപ്പോൾ തന്നെ കണ്ടു  കോടതി ഉദ്യോഗസ്ഥർ കരയുകയായിരുന്നെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ചൊവ്വാഴ്ച ടക്കർ കാൾസൺ ടുനൈറ്റ് ഷോയിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ,  താൻ നിരപരാധിയാണെന്നും തനിക്കെതിരെ കേസൊന്നുമില്ലെന്നും ട്രംപ് വാദിച്ചു.ബിസിനസ് റെക്കോർഡുകൾ വ്യാജമാക്കിയതിന് 34 എണ്ണത്തിൽ  കുറ്റക്കാരനല്ലെന്ന് കഴിഞ്ഞ ആഴ്ചയിൽ  ട്രംപ് കോടതിയിൽ വാദിച്ചിരുന്നു.
പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ക്രിമിനൽ കോടതിയിൽ തന്നോട്  എങ്ങനെയാണ് പെരുമാറിയതെന്ന്  ട്രംപ് വിവരിച്ചു. “അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുകയായിരുന്നു  എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

സ്റ്റാഫിൻറെ സമീപനം അവിശ്വസനീയമായിരുന്നു”ഞാൻ കോടതിയിൽ പോയപ്പോൾ, അത് ഒരർത്ഥത്തിൽ ഒരു ജയിൽ കൂടിയാണ്, “അവിടെ ജോലി ചെയ്യുന്ന ആളുകൾ. പ്രൊഫഷണലായി അവിടെ ജോലിചെയ്യുന്നു, കൊലപാതകികളെ പ്രതികളാക്കുന്നതിൽ പ്രശ്‌നങ്ങളൊന്നുമില്ല.എന്നാൽ എന്നെ കണ്ടപ്പോൾ  ആളുകൾ കരയുകയായിരുന്നുവെന്നുവെന്നും  അദ്ദേഹം ആവർത്തിച്ചു

ട്രംപിന്റെ ഫ്ലോറിഡ എസ്റ്റേറ്റായ മാർ-എ-ലാഗോയിൽ നടന്ന പ്രത്യേക  അഭിമുഖത്തിന്റെ ഭൂരിഭാഗവും വിദേശനയത്തെ കേന്ദ്രീകരിച്ചായിരുന്നു.2024 ൽ  മത്സരിക്കുമെന്നു ഞാൻ പ്രതിജ്ഞയെടുത്തു, ഇനി ഒരിക്കലും പുറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ “വളരെ മിടുക്കനാണ്”, സൗദി അറേബ്യയിലെ നേതാക്കളെ “മഹത്തായ ആളുകൾ” എന്ന് വിശേഷിപ്പിച്ച ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ “ബുദ്ധിമാനായ മനുഷ്യൻ”  എന്നാണ് വിശേഷിപ്പിച്ചത് .

RELATED ARTICLES

Most Popular

Recent Comments