ജോൺസൺ ചെറിയാൻ.
ന്യൂഡൽഹി ∙ ഈസ്റ്റർ ദിനത്തിൽ ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ ഡൽഹി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ.അനിൽ കൂട്ടോ, ഫരീദാബാദ് സിറോ മലബാർ രൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗുരുഗ്രാം സിറോ മലങ്കര രൂപതാധ്യക്ഷൻ ഡോ. തോമസ് മാർ അന്തോണിയോസ്, ഡൽഹി സഹായ മെത്രാൻ ദീപക് തോറോ, സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ, കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.പള്ളിയിൽ ക്രിസ്തു രൂപത്തിനു മുന്നിൽ തിരിതെളിച്ച പ്രധാനമന്ത്രി, കത്തീഡ്രൽ ഗായകസംഘം ആലപിച്ച 3 പ്രാർഥനാഗീതങ്ങൾ കേട്ടു.