Tuesday, November 12, 2024
HomeKeralaശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം മാതാവ് ചികിത്സതേടി ആശുപത്രിയിലെത്തി.

ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം മാതാവ് ചികിത്സതേടി ആശുപത്രിയിലെത്തി.

ജോൺസൺ ചെറിയാൻ.

ചെങ്ങന്നൂർ : നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം മാതാവ് ചികിത്സതേടി ആശുപത്രിയിലെത്തി. പൊലീസിന്റെ അടിയന്തര ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 32 ആഴ്ച മാത്രം വളർച്ചയുള്ള കുഞ്ഞിന് 1.3 കിലോ ഗ്രാം ഭാരമേയുള്ളൂ. ഇന്നലെ രാവിലെയാണ് അ മിത രക്തസ്രാവവുമായി പത്തനംതിട്ട കോട്ട സ്വദേശിയായ യുവതി (34) ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഒൻപതു വയസ്സുകാരനായ മകനും ഒപ്പമുണ്ടായിരുന്നു. പ്രസവശേഷമാണു യുവതി എത്തിയതെന്നു സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിച്ചു.രാവിലെ വീട്ടിൽ പ്രസവിച്ചെന്നും കുഞ്ഞ് മരിച്ചെന്നും മൃതദേഹം സംസ്കരിച്ചെന്നുമാണു യുവതി ആശുപത്രി അധികൃതരെ ആദ്യം അറിയിച്ചത്. എന്നാൽ കുഞ്ഞ് വീടിനു പുറത്തുള്ള കുളിമുറിയിലെ ബക്കറ്റിനുളളിലുണ്ടെന്ന വിവരം.വിവരം മകൻ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments