Tuesday, February 10, 2026
HomeKeralaസഹോദരിയുടെ 2 വയസ്സുള്ള മകൾ സെഹ്റയുമാണ് ട്രെയിനിൽനിന്നു വീണു മരിച്ചത്.

സഹോദരിയുടെ 2 വയസ്സുള്ള മകൾ സെഹ്റയുമാണ് ട്രെയിനിൽനിന്നു വീണു മരിച്ചത്.

ജോൺസൺ ചെറിയാൻ.

കോഴിക്കോട് :‘‘എവിടെയെത്തി എന്നറിയാൻ ഭാര്യയെ വിളിച്ചപ്പോൾ മറ്റാരോ ആണ് ഫോണെടുത്തത്. ട്രെയിനിൽ തീപിടിത്തമുണ്ടായെന്നും ഫോൺ താഴെക്കിടന്നു കിട്ടിയതാണെന്നും പറഞ്ഞു. പിന്നെ രാത്രി മുഴുവൻ അവളെത്തിരഞ്ഞ് അലയുകയായിരുന്നു. ഒടുവിൽ…’’ പറഞ്ഞുതീർക്കാനാകാതെ കണ്ണൂർ പാപ്പിനിശേരി വെസ്റ്റ് സ്വദേശി എം.കെ.ഷറഫുദ്ദീൻ വിതുമ്പി. ഷറഫുദ്ദീന്റെ ഭാര്യ റഹ്മത്തും റഹ്മത്തിന്റെ സഹോദരിയുടെ 2 വയസ്സുള്ള മകൾ സെഹ്റയുമാണ് ട്രെയിനിൽനിന്നു വീണു മരിച്ചത്.തീപിടിത്തമുണ്ടായ ട്രെയിനിൽനിന്നു ഭാര്യയെ കാണാതായെന്ന വിവരമറിഞ്ഞ നിമിഷം മുതൽ വെന്തുരുകുകയായിരുന്നു ഷറഫുദ്ദീൻ. നഗരത്തിലെ ആശുപത്രികളിലും പൊലീസ് സ്റ്റേഷനിലും അപകടം നടന്ന റെയിൽവേ ട്രാക്കിലുമെല്ലാം
ഭാര്യയുടെ വിവരം തേടി രാത്രി മുഴുവൻ അലഞ്ഞു. ഒടുവിൽ, പുലർച്ചെ എലത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം ഭാര്യ  ഷറഫുദ്ദീന്റെ റഹ്മത്തിന്റേതാണെന്നു തിരിച്ചറിയാൻ നിൽക്കുമ്പോൾ ഷറഫുദ്ദീന്റെ കണ്ണീർ വറ്റിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments