ജോൺസൺ ചെറിയാൻ.
യുക്രെയ്നിലെ അതിക്രമങ്ങളുടെ പേരിൽ ഒട്ടേറെ രാജ്യങ്ങളുടെ വിമർശനം ഏറ്റുവാങ്ങി നിൽക്കുകയാണ് റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെയാകട്ടെ യുദ്ധനിയമലംഘനങ്ങൾക്കു രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് റഷ്യയിൽ സന്ദർശനം നടത്തിയത്. സ്വന്തം സുരക്ഷാ, സാമ്പത്തിക, പ്രത്യയശാസ്ത്ര താൽപര്യങ്ങളുടെ പേരിൽ റഷ്യയുമായുള്ള ബന്ധത്തിനു ചൈന എത്രമാത്രം പ്രാധാന്യം കൽപിക്കുന്നു എന്നു വ്യക്തമാക്കുന്നതാണിത്.ചൈനയുടെ ഏറ്റവും വലിയ അയൽരാജ്യമാണു റഷ്യ; സൈനിക സാങ്കേതികവിദ്യയിൽ പ്രബലശക്തിയും. ചൈനയുടെ അസ്വസ്ഥമായ പശ്ചിമ മേഖലയുമായി അതിർത്തി പങ്കിടുന്ന പണ്ടത്തെ സോവിയറ്റ് രാജ്യങ്ങളെ ഇപ്പോഴും ഇപ്പോഴും സ്വാധീനിക്കാനാകുന്ന ശക്തി കൂടിയാണ് റഷ്യ.