മലപ്പൂറം ന്യൂസ്.
മലപ്പുറം: മങ്കട ചേരിയത്ത് നടന്ന ഭൂസമരത്തിന് നേതൃത്വം നൽകിയ ർക്കെതിരെ പോലീസ് നൽകിയ കേസ് കോടതി അവസാനിച്ചു. പോലീസ് പ്രതി ചേർത്ത മുഴുവൻ പേരെയും കോടതി വെറുതെവിട്ടു. ഭൂരഹിതർക്ക് വേണ്ടി വെൽഫെർ പാർട്ടി നടത്തിയ നിർണായക സമരമായിരുന്നു ചേരിയം മല ഭൂസമരം. മങ്കട ചേരിയത്ത് കുമാരഗിരി ഗ്രൂപ്പ് ഓഫ് എസ്റ്റേറ്റ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആയിരത്തോളം ഏക്കർ ഭൂമി സർക്കാർ അളന്നുതിട്ടപ്പെടുത്തി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
നീണ്ട 8 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് സമരപോരാളികളെ കോടതി കുറ്റവിമുക്തമാക്കിയത് .ഭൂരഹിതർ ഉൾപ്പെടെ സമാധാനപരമായി സ്ത്രീകളും കുട്ടികളും വെൽഫെയർ പാർട്ടി പ്രവർത്തകരും പങ്കെടുത്ത് നടത്തിയ
സമരത്തിന് നേരെ പോലീസ് അതിക്രൂരമായി അന്ന് ആക്രമം അഴിച്ച് വിട്ടിരുന്നു. പോലീസ് അതിക്രമത്തിൽ അന്ന് സ്ത്രീകളും കുട്ടികൾക്കും പാർട്ടി ജില്ലാ നേതാക്കുമെല്ലാം സാരമായ പരിക്കു പറ്റി.
അന്ന് 21 പേർക്കെതിരെ കേസ് ചുമത്തുകയും മൂന്നു പേരെ അറസ്റ്റ് ചെയ്ത് റിമാന്റിൽ ജയിലിലടക്കുകയും ചെയ്തു.
ജാമ്യമില്ല വകുപ്പുകൾ ചുമത്തി മൂന്നുവർഷം ജയിലിൽ കിടക്കാവുന്ന പോലീസ് എടുത്ത കേസിലാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്.
കേസിൽ അകപ്പെട്ട സമരപോരാളികൾക്ക് ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് എന്നിവർസ്വീകരണം നൽകി.
അനധികൃതമായി കയ്യടക്കിയ ഭൂമി യഥാർത്ഥ അവകാശികൾക്ക് ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് പറഞ്ഞു.