പി പി ചെറിയാൻ.
ഡാളസ് : ഡാളസിൽ അന്തരിച്ച പ്രൊഫ. കോശി വര്ഗീസിന്റെ (63) പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ഡാളസ് സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ മാർച്ച് 30നു വ്യാഴാഴ്ച വൈകുന്നേരം 4 :30 മുതൽ ആരംഭിക്കും.തുടർന്ന് സംസ്കാരവും നടക്കും
37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിൽ സ്ഥിര താമമാക്കിയ പ്രൊഫ. കോശി വര്ഗീസ് .നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജ്ജുകളിൽ പ്രൊഫസറായും ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു.
ഭാര്യ: സൂസൻ വര്ഗീസ് (യു. ടി. സൗത്ത് വെസ്റ്റ് )
മക്കൾ: അലിസൺ വര്ഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വര്ഗീസ്.
സഹോദരങ്ങൾ:എലിസബത്ത് (ബീന), ബിജു വര്ഗീസ്, ഡോ . തോമസ് (ബോബി) വർഗീസ് – ഹൂസ്റ്റൺ .