ജോൺസൺ ചെറിയാൻ.
ദോഹ : ഹോട്ടൽ റുവാണ്ട എന്ന പ്രശസ്ത ഹോളിവുഡ് ചിത്രത്തിനു പ്രചോദനമായ മനുഷ്യാവകാശ പ്രവർത്തകൻ പോൾ റസെസബാഗിനയ്ക്ക് (68) ഖത്തറിന്റെ മധ്യസ്ഥതയെ തുടർന്ന് ജയിൽ മോചനം. തീവ്രവാദബന്ധം ആരോപിച്ച് റുവാണ്ടൻ സർക…റുവാണ്ടൻ സർക്കാർ 2020 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന് 25 വർഷം തടവാണു വിധിച്ചിരുന്നത്.വെള്ളിയാഴ്ച മോചന നടപടികൾ പൂർത്തിയായതിനെ തുടർന്ന് തിങ്കളാഴ്ച ഖത്തറിലെത്തിയ റസെസബാഗിന, ഉടൻ യുഎസിൽ കുടുംബത്തിനടുത്തേക്കു തിരിക്കും. റുവാണ്ടയിലെ ഹോട്ടൽ മാനേജരായിരുന്നു അദ്ദേഹം. 1994 ൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ പോരും വംശഹത്യയും റുവാണ്ടയെ ചോരക്കളമാക്കി. ആ സമയത്ത് ആയിരത്തിലേറെ ടുത്‍സി വിഭാഗക്കാർക്ക് അഭയം കൊടുത്തു രക്ഷിച്ചതിനെ തുടർന്നാണ്, ഹുട്ടു വിഭാഗക്കാരനായ റസെസബാഗിന പ്രശസ്തനായത്. ഈ സംഭവം പ്രമേയമാക്കിയ സിനിമ ‘ഹോട്ടൽ റുവാണ്ട’യ്ക്ക് (2004) ഓസ്കർ നാമനിർദേശം ലഭിച്ചിരുന്നു.