Thursday, December 26, 2024
HomeAmericaമനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രചരണ ഉത്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു.

മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രചരണ ഉത്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു.

പി പി ചെറിയാൻ.

ണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനോത്ഘാടനം   ഉത്ഘാടനം സണ്ണിവെയ്ല്‍ സിറ്റിമേയറും മലയാളിയുമായ സജി ജോർജ് നിർവഹിച്ചു .മാർച്ച് 9 വ്യാഴാഴ്ച വൈകീട്ട് ബ്ലു ബോണറ്റിൽ ചേർന്ന യോഗത്തിൽ ഡാനി തങ്കച്ചൻ ആമുഖ  പ്രസംഗം നടത്തുകയും  സ്വാഗതം ആശംസികുകയും ചെയ്തു.
സണ്ണിവെയ്ല്‍ സിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി  പങ്കെടുക്കുന്ന മനുവിന്റെ വിജയം
 സിറ്റിയുടെ വളർച്ചക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്നും ,മനുവിനെപോലെ പുതിയ തലമുറയിൽ നിന്നുള്ളവർ ലോക്കൽ ബോഡികളിൽ പങ്കാളിത്വം വഹിക്കുവാൻ മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും വിജയിപ്പിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു.
 കൗൺസിലിലേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യങ്ങളെ കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചും സ്ഥാനാർഥി  മനു വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ  ഏർലി വോട്ടിംഗ് ദിവസങ്ങളിൽ  തന്നെ സമ്മതിദാനാവകാശം ഉപയോഗിച്ചു വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. തുടര്ന്ന് യോഗത്തിൽ പങ്കെടുത്തവർ മനുവിന്റെ വിജയത്തിന് വേണ്ടി “ഡോർ റ്റു ഡോർ”
 പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു . ചർച്ചകളിൽ രാജു തരകൻ (എക്സ്പ്രസ്സ് ഹെറാൾഡ്) ജെയ്സി ജോർജ് ,ടോണി , ജോർജ്,എന്നിവർ പങ്കെടുത്തു .
സണ്ണിവെയ്ല്‍ ബെയ്‌ലര്‍ ആശുപത്രിയില്‍ തെറാപിസ്റ്റായി പ്രവര്‍ത്തിക്കുന്ന മനു സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ കാത്തലക്ക് ചര്‍ച്ച് അംഗമാണ്.അറ്റോര്‍ണിയായ ഡാനി തങ്കച്ചനും ദയ, ലയ, ലിയൊ എന്നീ മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.

സണ്ണിവെയ്ല്‍ സിറ്റിയില്‍ 2010 മുതല്‍ താമസിക്കുന്ന മനു ഇവിടെയുള്ളവര്‍ക്ക് സുപരിചിതയാണ്. ദീര്‍ഘവര്‍ഷമായി മേയര്‍ പദവി അലങ്കരിക്കുന്ന മലയാളിയായ സജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകരുന്നതിനു മനുവിന്റെ വിജയം അനിവാര്യമാണ്. മനുവിനെതിരെ മത്സരിക്കുന്ന സാറാ ബ്രാഡ്‌ഫോര്‍ഡ് ശക്തയായ എതിരാളിയാണ്.

RELATED ARTICLES

Most Popular

Recent Comments