പി പി ചെറിയാൻ
ഫ്ലോറിഡ:ബൈഡന്റെ അതിർത്തി നയങ്ങൾ നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി ,
യുഎസ് ഇന്റീരിയറിലേക്ക് കുടിയേറ്റക്കാരെ പരോൾ ഉപയോഗിച്ചു കൂട്ടത്തോടെ മോചിപ്പിക്കുന്നതിനുള്ള സമ്പ്രദായം നിയമവിരുദ്ധമാണെന്ന് ഫ്ലോറിഡയിലെ ഫെഡറൽ ജഡ്ജി ബുധനാഴ്ച കണ്ടെത്തി, അതിർത്തിയെ “മണലിൽ അർത്ഥമില്ലാത്ത വരയായി” മാറ്റുന്നുവെന്ന് ഭരണകൂടത്തെ ജഡ്ജി കുറ്റപ്പെടുത്തി.
ബൈഡൻ ഭരണകൂടം പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ മാനുഷിക പരോൾ വഴി തടങ്കലിൽ വയ്ക്കാനുള്ള നടപടിയുടെ ഭാഗമായി മോചിപ്പിച്ചത് “പരോൾ + എടിഡി” – ഇത് നിയമവിരുദ്ധമാണെന്ന് ഫ്ലോറിഡ സംസ്ഥാനത്തു നിന്നുമുള്ള ഒരു പരാതി പരിഗണിക്കവെ ജഡ്ജി പറഞ്ഞു
ബൈഡൻ ഭരണകൂടം “തെക്കുപടിഞ്ഞാറൻ അതിർത്തിയെ മണലിലെ അർത്ഥശൂന്യമായ ഒരു വരയാക്കി മാറ്റി, കൂടാതെ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന അനധിക്രത കുടിയേറ്റക്കാരെ സ്പീഡ് ബമ്പിനെക്കാൾ അല്പം കൂടുതലാണ്” എന്ന് ബുധനാഴ്ച ജഡ്ജി അഭിപ്രായപെട്ടു
കൂടാതെ, ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ നയങ്ങൾ, പിടികൂടുക ,വിട്ടയക്കുക എന്നിവ ഉൾപ്പെടെ, അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള മാർഗമാക്കിയത് അതിർത്തിയുടെ തകർച്ചയ്ക്ക് കാരണമായെന്ന് വെതറെൽ വിധിച്ചു.
അതിർത്തി പ്രതിസന്ധിക്ക് പ്രസിഡന്റ് ബൈഡൻ ഉത്തരവാദിയാണ്, അദ്ദേഹത്തിന്റെ നിയമവിരുദ്ധമായ കുടിയേറ്റ നയങ്ങൾ ഈ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷിണിയുയർത്തുന്നു ഒരു ഫെഡറൽ ജഡ്ജി ഇപ്പോൾ ബൈഡനോട് നിയമം പാലിക്കാൻ ഉത്തരവിടുകയാണ്, അദ്ദേഹത്തിന്റെ ഭരണകൂടം ഉടൻ തന്നെ സുരക്ഷ ഉറപ്പാക്കാൻ തുടങ്ങണം. ഇന്നത്തെ വിധിയോട് പൂർണമായി യോജിക്കുന്നു റിപ്പബ്ലിക്കൻ ഫ്ലോറിഡ അറ്റോർണി ജനറൽ ആഷ്‌ലി മൂഡി വിധിയെത്തുടർന്ന് പ്രസ്താവനയിൽ പറഞ്ഞു.”
അതിർത്തിയിലെ തിരക്ക് കുറയ്ക്കുന്നതിന് കുടിയേറ്റക്കാരെ വേഗത്തിൽ സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലേക്കു വിടുന്നതിന് ഭരണകൂടം പരോൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട് – “അടിയന്തിര മാനുഷിക കാരണങ്ങളാലോ കാര്യമായ പൊതു പ്രയോജനത്തിനോ ഓരോ കേസുകളും വിലയിരുത്തി ഉപയോഗിക്കണമെന്ന് നിയമം അനുശാസിക്കുന്നു . കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കാനുള്ള നിയമപരമായ ഉത്തരവുകൾ സർക്കാർ ലംഘിക്കുകയാണെന്ന് ഫ്ലോറിഡ വാദിച്ചു. “തടങ്കലിൽ വയ്ക്കാത്ത നയം” ഇല്ലെന്നും അത് അതിന്റെ പ്രോസിക്യൂട്ടറിയൽ വിവേചനാധികാരം ഉപയോഗിക്കുന്നുണ്ടെന്നും ഭരണകൂടം വാദിച്ചിരുന്നു.