Friday, November 8, 2024
HomeAmericaതീരദേശ റോ‍ഡ് തിരയടിച്ച് മണ്ണ് മൂടി, ഗതാഗതം തടസ്സപ്പെട്ടു; ആറാട്ടുപുഴ പഞ്ചായത്തിൽ രൂക്ഷമായ കടലാക്രമണം.

തീരദേശ റോ‍ഡ് തിരയടിച്ച് മണ്ണ് മൂടി, ഗതാഗതം തടസ്സപ്പെട്ടു; ആറാട്ടുപുഴ പഞ്ചായത്തിൽ രൂക്ഷമായ കടലാക്രമണം.

ജോൺസൺ ചെറിയാൻ.

മുതുകുളം :  ആറാട്ടുപുഴ പഞ്ചായത്തിലെ തറയിൽക്കടവ്, അഴീക്കോടൻ നഗർ, രാമഞ്ചേരി എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണം.ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് ഈ ഭാഗങ്ങളിൽ തീരദേശ റോ‍ഡ് വരെ കടൽ കയറിയത്.കടൽകയറ്റം രൂക്ഷമായതോടെ പെരുമ്പള്ളിക്കും, രാമഞ്ചേരിക്കും ഇടയിൽ നാട്ടുകാർ പ്രതിഷേധ സൂചകമായി തെങ്ങ് കുറുകെ ഇട്ട് റോഡ് ഉപരോധിച്ചു.പുലിമുട്ട് നിർമാണം ആരംഭിക്കാത്ത ഭാഗങ്ങളിലാണ് ഇപ്പോൾ കടലാക്രമണം ഉണ്ടാകുന്നത്.

കടലാക്രമണ സാധ്യത കണക്കിലെടുത്ത് വലിയഴീക്കലിൽ പുലിമുട്ട് നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.മാസത്തിൽ കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഇവിടെ ശക്തമായ കടൽ കയറ്റം അനുഭവപ്പെടാറുണ്ട്.അപ്പോഴൊക്കെ ശക്തമായ തിരയിൽ മണ്ണ് മൂടി തീരദേശ റോ‍ഡിലെ ഗതാഗതം തടസ്സപ്പെടാറുമുണ്ട്.കാലവർഷം തുടങ്ങുന്നതിന് മുൻപായി വലിയഴീക്കലിൽ നിന്ന് വടക്കോട്ട് പുലിമുട്ട് നിർമാണം തുടങ്ങണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

RELATED ARTICLES

Most Popular

Recent Comments