ജോൺസൺ ചെറിയാൻ.
കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിനു 263.64 കിലോഗ്രാം സ്വർണവും 1737.04 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും.6,605 കിലോഗ്രാം വെള്ളിയും 19,981 സ്വർണ ലോക്കറ്റുകളും 5,359 വെള്ളി ലോക്കറ്റുകളും ക്ഷേത്രത്തിലുണ്ടെന്നു വിവരാവകാശ പ്രകാരം ദേവസ്വം ബോർഡ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
71.05 ഏക്കർ ഭൂമിയും ക്ഷേത്ര ഉടമസ്ഥതയിലുണ്ട്.പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിനു വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണു ദേവസ്വം ബോർഡ് ക്ഷേത്രത്തിന്റെ ആസ്തി വെളിപ്പെടുത്തിയത്.ആദ്യം സ്വർണാഭരണങ്ങളുടെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ച ദേവസ്വം പിന്നീട് അപ്പീൽ നൽകിയപ്പോഴാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.