ജോൺസൺ ചെറിയാൻ.
അമ്പലപ്പുഴ : എറണാകുളത്തു ജോലി കിട്ടിയ യുവാവും യാത്രയാക്കാൻ പുറപ്പെട്ട സുഹൃത്തുക്കളുമടങ്ങിയ,തിരുവനന്തപുരത്തു നിന്നുള്ള അഞ്ചംഗ സംഘം ദേശീയപാതയിൽ ഇന്നലെ പുലർച്ചെ കാർ അപകടത്തിൽ മരിച്ചു.പുലർച്ചെ 1.45ന് കാക്കാഴം മേൽപാലത്തിൽ വച്ച് എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
മനുമോനെ എറണാകുളത്തു കൊണ്ടുവിടാൻ വരികയായിരുന്നു സുഹൃത്തുക്കൾ. ആന്ധ്രപ്രദേശിൽ നിന്നു കായംകുളത്തേക്കു വരികയായിരുന്ന അരി ലോറിയുടെ മുന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. സ്ഥിരം അപകട മേഖലയായ കാക്കാഴം ഭാഗത്തെ റോഡിന്റെ വളവോ കാർ ഓടിച്ചയാൾ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നു മോട്ടർ വാഹന വകുപ്പും പൊലീസും അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. നാലുപേർ സംഭവസ്ഥലത്തും അമൽ നാലരയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു.