Monday, December 2, 2024
HomeAmericaകാലിഫോര്‍ണിയയില്‍ പത്തുപേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ ജീവനൊടുക്കിയ നിലയില്‍.

കാലിഫോര്‍ണിയയില്‍ പത്തുപേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ ജീവനൊടുക്കിയ നിലയില്‍.

പി.പി. ചെറിയാന്‍.
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ മോണ്‍റ്ററി പാര്‍ക്കില്‍ പത്തുപേരുടെ മരണത്തിനും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയായ വെടിവയ്പിന് ഉത്തരവാദിയെന്നു സംശയിക്കുന്ന ആള്‍ സ്വന്തം വാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി കാലിഫോര്‍ണിയ പോലീസ് ഞായറാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇയാള്‍ ഏഷ്യന്‍ വംശജനാണെന്നും പോലീസ് പറഞ്ഞു.

ടൊറന്‍സിയില്‍ വച്ചായിരുന്നു പോലീസ് വാഹനങ്ങള്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വെള്ള വാനിനെ വളഞ്ഞത്. പാസഞ്ചര്‍ വശത്തുള്ള ജനല്‍ തകര്‍ത്ത് അകത്ത് കയറി നോക്കിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ സ്റ്റിയറിംഗില്‍ തലവെച്ച് മരിച്ചു കിടക്കുന്ന പ്രതിയെ ആണ് കണ്ടത്.

ഇയാളെ കണ്ടെത്തുന്നതിനുള്ള ചിത്രങ്ങള്‍ ഞായറാഴ്ച പോലീസ് പരസ്യപ്പെടുത്തിയിരുന്നു. പോലീസ് വാനിനെ വളഞ്ഞപ്പോള്‍ വെടിയൊച്ച കേട്ടതായി അധികൃതര്‍ അറിയിച്ചു. സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതാവാമെന്നാണ് നിഗമനം.

മോണ്ടററി പാര്‍ക്കിലെ ഡാന്‍ഡ് ക്ലാസില്‍ ശനിയാഴ്ച നടത്തിയ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും, 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ചൈനീസ് വംശജര്‍ താമസിക്കുന്ന ഈ പ്രദേശത്തുള്ളവര്‍ ലൂനാര്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍ ആഘോഷത്തിനിടെയാണ് വെടിവയ്പ് നടന്നത്. വെടിവയ്ക്കാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ലെങ്കിലും വംശീയത തള്ളിക്കളയാനാവില്ലെന്നും, സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments