Friday, September 20, 2024
HomeAmerica2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ്-സ്ഥാനാര്‍ത്ഥിത്വത്തിന് സൂചന നല്‍കി നിക്കി ഹേലി.

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ്-സ്ഥാനാര്‍ത്ഥിത്വത്തിന് സൂചന നല്‍കി നിക്കി ഹേലി.

പി പി ചെറിയാന്‍.
സൗത്ത് കരോലിന: യുണൈറ്റഡ് നാഷന്‍സ് യു.എസ്. അംബാസിഡറായിരുന്ന സൗത്ത് കരോലിനാ മുന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായി നിക്കിഹേലി 2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍്തഥിയാകുമെന്ന് സൂചന നല്‍കി.

വ്യാഴാഴ്ച അമേരിക്കയിലെ പ്രമുഖ വാര്‍ത്താചാനലുമായി നടത്തിയ അഭിമുഖത്തിലാണ് നിക്കി തന്റെ മനസ്സു തുറന്നത്. രണ്ടു പ്രധാന ചോദ്യങ്ങളോടാണ് നിക്കി പ്രതികരിച്ചത്. ഒന്ന് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഒരു പുതിയ നേതൃത്വത്തിന്റെ പ്രസക്തി. രണ്ട് പുതിയ നേതൃത്വത്തിന് അനുയോജ്യമായ വ്യക്തിയാണോ ഞാന്‍. ഒന്നു കൂടെ ഇവര്‍ കൂട്ടിചേര്‍ത്തു. ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കില്‍ അത് ബൈഡന് എതിരായിട്ടായിരിക്കും. ഒരു കാരണവശാലും ബൈഡന് രണ്ടാമതൊരു അവസരം അനുവദിച്ചു കൂടാ എന്നു ഹേലി പറഞ്ഞു.

എണ്‍പത് വയസ് പ്രായമുള്ള ബൈഡനേക്കാള്‍ ചെറുപ്പക്കാരാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു വരേണ്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ 5 വയസ്സുള്ള നിക്കി ചെറുപ്പക്കാരുടെ പ്രതിനിധിയായിരിക്കുമെന്നാണ് അവര്‍ തന്നെ നല്‍കുന്ന സൂചന.

ഡൊണാള്‍ഡ് ട്രമ്പ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ, ട്രമ്പിന്റെ അടുത്ത അനുയായി  എന്ന് അറിയപ്പെടുന്ന നിക്കി അവസാന നിമിഷം ട്രമ്പിനുവേണ്ടി മാറികൊടുക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.

ട്രമ്പ് ചിത്രത്തില്‍ നിന്നും പുറത്താക്കുന്നുവെങ്കില്‍ നിക്കിയുടെ സാധ്യത വര്‍ദ്ധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകനെ കണക്കുകൂട്ട

RELATED ARTICLES

Most Popular

Recent Comments