ജോൺസൺ ചെറിയാൻ.
കൊച്ചി : കലൂരില്‍ ചെരുപ്പ് നിര്‍മാണ യൂണിറ്റ് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു.എട്ടു തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ലിബാ ഫുട്‌വെയര്‍ യൂണിറ്റിനാണ് തീപിടിച്ചത്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.തൊഴിലാളിയുമായുണ്ടായ തർക്കത്തെ തുടര്‍ന്ന് സമീപവാസി തീയിട്ടതാണെന്നാണ് കട ഉടമയുടെ ആരോപണം.
ബിഹാര്‍ സ്വദേശി മൂര്‍ഷിദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ പതിനഞ്ചിലേറെ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.സമീപത്തെ കെട്ടിടത്തിന്‍റെ മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന കാറിനും തീപിടിച്ചു.ജോലിക്കാരിൽ ഒരാൾ യൂണിറ്റിന് സമീപത്ത് താമസിക്കുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മർദനമേറ്റിരുന്നു.സംഭവം നടന്ന് മണിക്കൂറുകൾക്കകം കട കത്തിനശിച്ചു. 45 മിനിറ്റിനു ശേഷമാണ് അഗ്നിശമന സേനാ സ്ഥലത്തെത്തിയത്. സംഭവത്തിൽ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.