ജോൺസൻ ചെറിയാൻ.
തിരുവനന്തപുരം : കെഎസ്ആർടിസി സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നു.പരീക്ഷണാർഥം തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസുകൾ ഉൾപ്പെടുത്തി.മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ടിൽ ഇത് ലഭ്യമാകും. പോകേണ്ട സ്ഥലം നൽകിയാൽ പെട്ടെന്നു വിവരങ്ങൾ ലഭിക്കും.സിറ്റി സർക്കുലർ സർവീസുകളുടെ വിവരം പൂർണമായും ഉൾപ്പെടുത്തിയ ശേഷം ദീർഘദൂര സർവീസുകളായ സ്വിഫ്റ്റ് സർവീസുകളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിലെത്തും.
തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾ മജന്ത, യെലോ, ഗ്രീൻ, ഓറഞ്ച്, റെഡ് തുടങ്ങിയ നിറങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിൽ എപ്പോഴും കറങ്ങുന്ന ഇൗ സർവീസുകളുടെ റൂട്ടുകൾ മനസ്സിലാക്കാൻ യാത്രക്കാർക്കു ബുദ്ധിമുട്ടായപ്പോഴാണ് ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നത്.സ്വിഫ്റ്റിലും ഇത് നടപ്പാക്കുന്നതോടെ ദീർഘദൂര സർവീസുകൾ കാത്ത് നേരത്തെ സ്റ്റോപ്പുകളിലെത്തേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാകും.