Sunday, November 17, 2024
HomeAmericaഎ. സി. ചരണ്യ നാസയുടെ ചീഫ് ടെക്നോളോജിസ്റ്റായി ചുമതലയേറ്റു.

എ. സി. ചരണ്യ നാസയുടെ ചീഫ് ടെക്നോളോജിസ്റ്റായി ചുമതലയേറ്റു.

പി.പി ചെറിയാൻ.
വാഷിങ്ടൻ : നാഷനൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ ചീഫ് ടെക്നോളോജിസ്റ്റായി ഇന്ത്യൻ അമേരിക്കൻ എയ്റോ സ്പേസ് ഇൻഡസ്ട്രി വിദഗ്ദൻ എ. സി. ചരണ്യ ചുമതലയേറ്റു.

സ്പേസ് ഏജൻസി ആസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണിന്റെ പ്രിൻസിപ്പൾ അഡ്‌വൈസറായിട്ടാണ് ചരണ്യയെ നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനത്ത് തുടർന്നിരുന്ന ഇന്ത്യൻ അമേരിക്കൻ സയന്റിസ്റ്റ് ഭവ്യ ലാലിന്റെ സ്ഥാനമാണ് ചരണ്യക്ക്. നേരത്തെ ആക്ടിങ് ടെക്നോളജിസ്റ്റായിരുന്നു ചരണ്യ.

നാസയിൽ ചേരുന്നതിനു മുൻപ് റിലയബിൾ റോബോട്ടിക്സിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു ചരണ്യ. സ്പേസ് വർക്ക്സ് എന്റർപ്രൈസിലും മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലും പ്രവർത്തന പരിചയം ഉണ്ട്. ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയ്റോ സ്പേസ് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Thanks

RELATED ARTICLES

Most Popular

Recent Comments