ജോൺസൺ ചെറിയാൻ.
ബെംഗളൂരു : നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്നുവീണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന അമ്മയും മകനും മരിച്ചു. തേജസ്വനി, മൂന്നു വയസ്സുള്ള മകൻ വിഹാൻ എന്നിവരാണ് മരിച്ചത്.പരുക്കേറ്റ തേജസ്വനിയുടെ ഭർത്താവ് ലോഹിത്തിനെയും ഇവരുടെ മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോഹിത്തും തേജസ്വനിയും മക്കളെ നഴ്സറിയിലാക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം.ലോഹിത്താണ് സ്കൂട്ടർ ഓടിച്ചിരുന്നത്.നാഗവരയിൽ എത്തിയപ്പോൾ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് ഇവരുടെ മുകളിൽ പതിക്കുകയായിരുന്നു.ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തേജസ്വനിയും വിഹാനും മരണത്തിനു കീഴടങ്ങുകയായിരുന്നു.