ജോൺസൺ ചെറിയാൻ.
കോട്ടയം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,130 രൂപയിലും പവന് 41,040 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു.
നേരിയ തോതിലുള്ള വിലകുറച്ചിൽ സ്വർണം വാങ്ങുന്നവരെ സംബന്ധിച്ച് ആശ്വാസം പകരുന്നുവെങ്കിലും വില 40,000 ത്തിനു മുകളിൽ തുടരുന്നത് ആശങ്ക സൃഷ്ട്ടിക്കുന്നുണ്ട്.ജനുവരി 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,160 രൂപയും പവന് 41,280 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ജനുവരി രണ്ടിന് രേഖപ്പെടുത്തിയ ഗ്രാമിന് 5,045 രൂപയും പവന് 40,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഏറ്റവും കുറഞ്ഞ നിരക്ക്.