Thursday, November 14, 2024
HomeAmericaകാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു: 6 ദിവസം, ഭക്ഷ്യവിഷബാധയേറ്റ് 2 മരണം.

കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു: 6 ദിവസം, ഭക്ഷ്യവിഷബാധയേറ്റ് 2 മരണം.

ജോൺസൺ ചെറിയാൻ.

കാസർകോട്  : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു. തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്.ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുശ്രീ പാർവതി ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയതായിരുന്നു.വീട്ടില്‍ കുടുംബത്തിനൊപ്പമാണ് കഴിച്ചത്.

കുഴിമന്തി കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായി.അഞ്ജുശ്രീയുടെ നില മോശമാവുകയായിരുന്നു. തുടര്‍ന്ന്‌ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇവിടെവച്ച് ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.6 ദിവസത്തിനിടെ 2 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് കേരളത്തിൽ മരിച്ചത്.

 

 

RELATED ARTICLES

Most Popular

Recent Comments