പി.പി. ചെറിയാൻ.
യൂട്ടാ: ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയ സമീപിച്ചതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെയും അഞ്ചു മക്കളെയും ഭാര്യാമാതാവിനെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി.
മൈക്കിൾ ഹെയ്റ്റ് എന്ന 42കാരനാണ് ബുധനാഴ്ച ഭാര്യയുൾപ്പെടെ 7 പേരെ വെടിവച്ചു കൊലപെടുത്തിയത്. സൗത്ത് വെസ്റ്റേണ്‍ യൂട്ടായിലുള്ള വീട്ടിൽ വച്ച് പതിനേഴും പന്ത്രണ്ടും ഏഴും വയസുള്ള മൂന്നു പെണ്‍മക്കളെയും രണ്ട് ആണ്‍കുട്ടികളെയും 40 വയസുള്ള ഭാര്യ റ്റാഷ ഹെയ്റ്റിനെയും 78 വയസുളള ഭാര്യാമാതാവ് ഗെയ്ൽ ഏളിനെയും വെടിവച്ചശേഷം ജീവനൊടുക്കുകയായിരുന് നു. ഡിസംബർ 21 ന് ഭാര്യ വിവാഹമോചനക്കേസ് ഫയൽ ചെയ്തതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.
ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും വിവരങ്ങൾ ലഭിക്കാതിരുന്നതിനെത്തൂ ടർന്നു പരിശോധനയ്ക്ക് എത്തിയ പോലീസാണ് 8 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇൻഷുറൻസ് ഏജന്‍റായിരുന്നു മൈക്കിൾ ഹെയ്റ്റ്. കൊലപാതകം നടത്തുന്നതിനു മുൻപ് ഇയാൾ ജോലി രാജിവച്ചിരുന്നു. അയേണ്‍ കൗണ്ടി സ്കൂൾ ഡിസ്ട്രിക്ടിലെ വിദ്യാർഥികളായിരുന്നു കൊല്ലപ്പെട്ട അഞ്ചു കുട്ടികളും.