Friday, December 12, 2025

Monthly Archives: December, 0

ഹ്യൂസ്റ്റൺ ക്നാനായ കാത്തോലിക്ക ദൈവാലയതിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം.

ബിബി തെക്കനാട്ട്. ഹ്യൂസ്റ്റൺ : സെൻറ് മേരീസ് ക്നാനായ ഫൊറോന ദൈവാലയത്തിൽ  23 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം   ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെയ് 4 ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക്  ഫാ. ഏബ്രഹാം മുത്തോലത്ത് മുഖ്യ കാർമികത്വം വഹിച്ചു . ഫാ. തോമസ് മെത്താനത്ത്‌, ഫാ.മാത്യു കൈതമലയിൽ എന്നിവർ സഹകാർമികരായിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്ന  കുട്ടികളും  അവരുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ഇടവകസമൂഹവും  തിങ്ങി നിറഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികൾ   അവരുടെ രക്ഷകനായി ഈശോയെ ആദ്യമായി സ്വീകരിച്ചു. ബെഞ്ചമിൻ ആനാലിപ്പാറയിൽ, ക്രിസ് ആട്ടുകുന്നേൽ, എറിക് ചാക്കാലക്കൽ, അലിസാ ഇഞ്ചെനാട്ടു, സുഹാനി എരനിക്കൽ, ജിഷ ഇല്ലിക്കാട്ടിൽ, ജോനാഥൻ കൈതമലയിൽ, അന്ന കല്ലിടുക്കിൽ, നോയൽ കണ്ണാലിൽ, നിവ്യ കാട്ടിപ്പറമ്പിൽ,  ഇസബെൽ കിഴക്കേക്കാട്ടിൽ, മരിയ കിഴക്കേവാലയിൽ, ഐസയ കൊച്ചുചെമ്മന്തറ, സരിൻ കോഴംപ്ലാക്കിൽ, അലക്സാണ്ടർ  മറുതാച്ചിക്കൽ, ബെഞ്ചമിൻ പാലകുന്നേൽ, ഇഷാൻ  പുത്തൻമന്നത്, ഇഷേത  പുത്തൻമന്നത്, ജെറോം തറയിൽ, ജയിക്ക് തെക്കേൽ, ജൂലിയൻ തോട്ടുങ്കൽ, ക്രിസ്റ്റഫർ ഉള്ളാടപ്പിള്ളിൽ, ഐസക് വട്ടമറ്റത്തിൽ എന്നിവരാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്.  ജോൺസൻ വട്ടമറ്റത്തിൽ,  എസ്. ജെ.സി.സിസ്റ്റേഴ്സ്,  വേദപാഠഅധ്യാപകർ എന്നിവരാണ് കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചത്.  ആൻസിൻ താന്നിച്ചുവട്ടിൽ, ദിവ്യ ചെറുതാന്നിയിൽ, ക്രിസ്‌റ്റി ചേന്നാട്ട്, ജോസ് കുറുപ്പൻപറമ്പിൽ, ബെറ്റ്‌സി എടയാഞ്ഞിലിയിൽ  എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ചടങ്ങുകൾക്കു മറ്റു കൂട്ടി. മാതാപിതാക്കളുടെ പ്രതിനിധി സ്‌മിതോഷ് ആട്ടുകുന്നേൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും, മതബോധന അധ്യാപകർ മറ്റു പ്രനിധികൾ എന്നിവർക്ക് ഉപഹാരഹങ്ങൾ നൽകുകയും ചെയ്‌തു.  പാരിഷ് എക് സിക്യൂട്ടീവ് അംഗങ്ങളായ ഷാജുമോൻ മുകളേൽ, ബാബു പറയാൻകലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജോസ് പുളിയ്ക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മനോഹരമായി അലങ്കരിച്ച ദൈവാലയങ്കണത്തിൽ നടന്ന ഹൃദ്യമായിരുന്നു.ചടങ്ങുകൾക്കുശേഷം എല്ലാവർക്കും  മാതാപിതാക്കളുടെ ആഭിമുഖ്യത്തിൽ ലഘുഭക്ഷണവും ക്രമീകരിച്ചിരുന്നു.

മെഡിക്കൽ ബില്ലുകൾ താങ്ങാനാവാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ഭർത്താവ് .

പി പി ചെറിയാൻ. കൻസാസ് സിറ്റി, മൊണ്ടാന : വാരാന്ത്യത്തിൽ ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും  മിസോറി പൗരനുമായ റോണി വിഗ്സ്(72) രണ്ടാം ഡിഗ്രി കൊലപാതക കുറ്റം...

മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം.

ജോൺസൺ ചെറിയാൻ. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. കനത്ത മഴ തുടരുന്ന മണിപ്പൂരില്‍ മുന്‍കരുതല്‍...

അഞ്ച് പേർക്ക് വെസ്റ്റ് നൈൽ പനി.

ജോൺസൺ ചെറിയാൻ. കോഴിക്കോട് ജില്ലയിൽ അഞ്ച് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇവർ രോഗമുക്തി നേടി. ശനിയാഴ്ചയാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വന്നത്. വെസ്റ്റ് നൈൽ പനി ബാധിച്ചെന്ന് സംശയിക്കുന്ന വേങ്ങേരി സ്വദേശി...

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്.

ജോൺസൺ ചെറിയാൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രയ്‌ക്ക് മുഖ്യമന്ത്രി അനുമതി തേടിയത്.

പ്രളയത്തില്‍ വിറങ്ങലിച്ച് ബ്രസീല്‍.

ജോൺസൺ ചെറിയാൻ. കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും വിറങ്ങലിച്ച് തെക്കന്‍ ബ്രസീല്‍. ബ്രസീലില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി. 70,000ലധികം ആളുകള്‍ സ്വന്തം വീടുകളില്‍ നിന്ന് കുടിയിറങ്ങാന്‍ നിര്‍ബന്ധിതരായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു.

ജോൺസൺ ചെറിയാൻ. തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്ത് താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു.എരുമപ്പെട്ടി വെറ്റിനറി സർജൻ്റെ...

കൈകോർക്കണം.

ജോൺസൺ ചെറിയാൻ. കരുണ വറ്റാത്തവരുടെ സഹായം തേടി ഹൃദ്രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവിന്റെ കുടുംബം. കാസർഗോഡ് തളങ്കര സ്വദേശികളായ സാഹിദ് തമീമ ദമ്പതികളുടെ കുഞ്ഞാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ശസ്ത്രക്രിയക്കായി രണ്ടുദിവസത്തിനുള്ളിൽ...

ഭാര്യയെയും മകളെയും ഗൃഹനാഥൻ കഴുത്തറുത്ത് കൊന്നു.

ജോൺസൺ ചെറിയാൻ. കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥൻ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മരിച്ചത് പ്രീത(39) മകൾ ശ്രീനന്ദ(14) എന്നിവരാണ്. കൃത്യം നടത്തിയത് പരവൂർ സ്വദേശി ശ്രീജുവാണ്. ഗൃഹനാഥനും മകനും ഗുരുതരമായി പരുക്കേറ്റ്...

Most Read