ജോൺസൺ ചെറിയാൻ.
കരുണ വറ്റാത്തവരുടെ സഹായം തേടി ഹൃദ്രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവിന്റെ കുടുംബം. കാസർഗോഡ് തളങ്കര സ്വദേശികളായ സാഹിദ് തമീമ ദമ്പതികളുടെ കുഞ്ഞാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ശസ്ത്രക്രിയക്കായി രണ്ടുദിവസത്തിനുള്ളിൽ ആവശ്യമായ 10 ലക്ഷത്തിലധികം രൂപക്കായി ഓടി നടക്കുകയാണ് ഈ കുടുംബം. ഇതിനോടകം നാല് ലക്ഷത്തോളം രൂപ സുമനസുകൾ നൽകിക്കഴിഞ്ഞു. ഇനിയും വേണം 7 ലക്ഷം രൂപ. നാളെ രാവിലെ 9 മണിക്ക് മുൻപായി പണം ലഭിച്ചാൽ മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കൂ.