“തൂലികാവിലാപം”. (കവിത)

0
729
ഡിജിന്‍ കെ ദേവരാജ്.
എഴുതിയതെല്ലാം കുഴിച്ചുമൂടി
ഇനിയവയെന്നിലടക്കം ചെയ്തു
നിശബ്ദ നരവേഷപ്പകർച്ചയിതിൽ
വാക്കുകള്‍ക്കുമില്ലേ വിലാപജന്മം
കണ്നനഞ്ഞൊരുമാത്ര നേരമല്‍പം
കേവലനരജന്മ രൂപം പൂണ്ടരീദുഷ്ട
കാടത്ത മൃഗക്കോലം കണ്ടുകണ്ട്
കൊന്നുതിന്നുമീ മതജാതിഭ്രാന്തുകണ്ട്‍
ജനിപ്പിച്ചതിനൊക്കെ മതംപറയാത്ത
ലോകംജനിപ്പിച്ച സൃഷ്ടാക്കളെങ്കിൽ
ദെെവങ്ങളീ മനുഷ്യൻ കൊത്തിയ
കല്‍ശിലയിൽ കുടിയിരിക്കുമോ
കല്ലില്‍കൊത്തി മനസ്സിലുറപ്പിച്ച
വേർതിരിവതു ചൊല്ലി പഠിപ്പിച്ച
കപടശിൽപങ്ങളോ മുന്നിൽ വിരിപ്പിട്ട്
നാണയത്തുട്ടിനായ് തെണ്ടുന്നു കേള്‍
ഇവിടെയെൻ തൂലിക മരിച്ചുവീണു
ഇനിയുമെഴുതുക തോഴർനിങ്ങള്‍
ഇനിയെന്നുമുറങ്ങുമെനിക്കു വേണ്ടി
ഇനിയുമുണരാത്ത കുലത്തിനായി

Share This:

Comments

comments