മഞ്ജുവാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ വിഷുവിന് തന്നെ പ്രദര്‍ശനത്തിനെത്തും.

0
355
ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: കോടതി തടഞ്ഞതിനെ തുടര്‍ന്ന് റിലീസിങ് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ വിഷുവിന് തന്നെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ കഥയെ കുറിച്ചുണ്ടായ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് തിരക്കഥാകൃത്ത് കലവൂര്‍ രവി കുമാര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ കഥക്ക് പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്നും രവികുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
സാജിദ് യഹിയ കഥയെഴുതി സംവിധാനം ചെയ്ത ‘മോഹന്‍ലാല്‍’ എന്ന സിനിമയുടെ റിലീസ് തൃശൂര്‍ ജില്ലാ കോടതിയാണ് കഴിഞ്ഞ ദിവസം തടഞ്ഞത്. തന്റെ കഥ മോഷ്ടിച്ചാതാണെന്ന് കാണിച്ച്‌ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. അനില്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കെപിഎസി ലളിത, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സലിം കുമാര്‍, കോട്ടയം പ്രദീപ് എന്നിവരാണ് മറ്റ് താരങ്ങള്‍.

 

Share This:

Comments

comments