Friday, May 3, 2024
HomeKeralaബാര്‍ കോഴ കേസ് പരിഗണിക്കുന്നതിനിടെ വിജിലന്‍സ് കോടതിയില്‍ തര്‍ക്കം.

ബാര്‍ കോഴ കേസ് പരിഗണിക്കുന്നതിനിടെ വിജിലന്‍സ് കോടതിയില്‍ തര്‍ക്കം.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസ് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ തര്‍ക്കം. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി സതീശന്‍ കോടതിയില്‍ എത്തിയതിനെതിരെ കെ.എം മാണിയുടെ അഭിഭാഷകനും വിജിലന്‍സ് അഭിഭാഷകനും എതിര്‍പ്പ് അറിയിച്ചു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി സതീശന്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് വിജിലന്‍സ് കോടതി ചോദിച്ചു. കേസ് ജൂണ്‍ ആറിലേക്ക് മാറ്റി.
വിജിലന്‍സ് കോടതിയില്‍ ബാര്‍കോഴ കേസ് ഇതുവരെ കൈകാര്യം ചെയ്തിരുന്ന നിയമോപദേശകന്‍ സി.സി അഗസ്റ്റിന്‍ തന്നെയാണ് ഇന്നും കോടതിയില്‍ ഹാജരായത്. അഗസ്റ്റിനെ കൂടാതെ കേസില്‍ സര്‍ക്കാറിന് വേണ്ടി ഹൈകോടതിയില്‍ ഹാജരായ കെ.പി സതീശന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എത്തിയിരുന്നു.
ഇതിനെതിരെ അഡ്വ. അഗസ്റ്റിനും കെ.എം മാണിയുടെ അഭിഭാഷകനും രംഗത്തുവന്നത്. കേസുമായി ബന്ധമില്ലാത്ത ആള്‍ കോടതിയില്‍ ഇരിക്കുന്നത് ശരിയല്ലെന്ന് ഇരു അഭിഭാഷകരും കോടതിയെ അറിയിച്ചു. വിജിലന്‍ ലീഗല്‍ അഡ്വൈസര്‍ക്ക് കാര്യങ്ങള്‍ ശരിയായ രീതിയില്‍ അറിയാത്തത് കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നതെന്ന് കെ.പി സതീശന്‍ എഴുന്നേറ്റു നിന്ന് പറ‍ഞ്ഞു.
RELATED ARTICLES

Most Popular

Recent Comments