Thursday, April 18, 2024
HomeMurderഗര്‍ഭിണിയായ ഗായികയെ സംഗീത നിശയ്ക്കിടെ വെടിവെച്ചുകൊന്നു.

ഗര്‍ഭിണിയായ ഗായികയെ സംഗീത നിശയ്ക്കിടെ വെടിവെച്ചുകൊന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കറാച്ചി: ഗര്‍ഭിണിയായ ഗായികയെ സംഗീത നിശയ്ക്കിടെ വെടിവെച്ചുകൊന്നു. പാക്കിസ്ഥാനിലാണ് ഈ സംഭവം നടന്നത്. സിന്ധ് പ്രവിശ്യയിലെ കന്‍ഗാ ഗ്രാമത്തിലെ ഉത്സാവാഘോഷത്തിനിടെയാണ് സംഭവം. സംഗീതനിശയില്‍ ഡാന്‍സ് ചെയ്തില്ലെന്ന് കാണിച്ചാണ് വെടിയുതിര്‍ത്തത്.
24കാരിയായ സാമിന സമൂണ്‍ ആണ് കൊല്ലപ്പെട്ടത്. പാട്ടുപാടികൊണ്ടിരിക്കുകയായിരുന്നു ഗായികയ്ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കപില്‍ ദേവാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
സംഗീതനിശയില്‍ ഇരുന്നുകൊണ്ട് പാട്ടുപാടുകയായിരുന്ന സാമിനയോട് ഡാന്‍സ് ചെയ്ത് പാടുവാന്‍ താരിഖ് അഹമ്മദ് ജാതോയി എന്നയാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആദ്യം ഇത് നിരസിക്കുകയും പിന്നീട് ആവശ്യം അനുസരിച്ച്‌ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു.
സാമിന എഴുന്നേറ്റ് നിന്ന് പാടന്‍ തുടങ്ങിയതും താരിഖ് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെതിരെ ഇവരുടെ ഭര്‍ത്താവ് കേസ് നല്‍കിയിട്ടുണ്ട്. താരീഖും ഇയാളുടെ രണ്ട് അനുയായികളും അറസ്റ്റിലായിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments