Tuesday, December 10, 2024
HomeLiteratureതല മറന്ന് എണ്ണ തേയ്ക്കരുത്. (അനുഭവ കഥ)

തല മറന്ന് എണ്ണ തേയ്ക്കരുത്. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
1988 ഞാൻ കൊട്ടിയം അപ്സരാ മെഡിക്കൽസിൽ ജോലി ചെയ്യുന്നു. അവിടുത്തേ മുതിർന്ന ജോലിക്കാരൻ (വയസിൽ അല്ല. ജോലിയിൽ) മുതലാളിയുടെ മകൻ മറ്റൊരു കട കൂടി തുടങ്ങിയ കാലം. ആദ്യം കാലി തീറ്റ പിന്നീട്‌ സിമന്റ്‌ അതുകഴിഞ്ഞ്‌ പെയിന്റ്‌. അതും ഷാലിമാർ പെയ്ന്റിന്റെ കൊട്ടിയത്തേ മൊത്തക്കട.
മൊത്തക്കട ആയപ്പോൾ ചെറുകടകളിൽ പോയി ആവശ്യത്തിനു അനുസരിച്ച്‌ സാധനം വിതരണം ചെയ്യാൻ ഒരാളിനെ വേണം എന്ന് എന്നോട്‌ പറഞ്ഞു.
ഈ സമയം എന്റെ കൊഛഛന്റെ മകൻ സന്തോഷ്‌ (ഇപ്പോൾ ഹോട്ടൽ ആരാമം ആറ്റിങ്ങൽ) ഐ റ്റി ഐ പഠനമൊക്കേ കഴിഞ്ഞ്‌ വെറുതെ നിൽക്കുകയാണു. അങ്ങനെ ഞാൻ അവനെ ഈ ജോലിയിലേയ്ക്ക്‌ വിളിച്ചു. അവൻ വന്നു ജോലിയിൽ കയറി.
സന്തോഷ്‌ പോയി ദൂര സ്ഥലങ്ങളിൽ നിന്നോടൊക്കേ ഓർഡർ പിടിച്ചു കൊണ്ടു വന്നാൽ സാധനം എത്തിയ്ക്കണം. അതിനു ഞങ്ങൾ ആട്ടോ ആണു വിളിയ്ക്കുന്നത്‌.
അന്ന് കൊട്ടിയത്ത്‌ വിരലിൽ എണ്ണാവുന്ന ആട്ടോകളെ ഒള്ളൂ. അതിൽ ഒന്ന് ശ്രീ പരബ്രഹ്മം. അതിന്റെ ഡ്രൈവർ ആകട്ടേ പല്ല് മുൻപിലോട്ടിരിയ്ക്കുന്ന ഒരു പയ്യൻ. ഇന്നാണെങ്കിൽ പല്ല് മുൻപിലോട്ട്‌ ഇരിയ്ക്കണ്ട ചെറുതായിട്ട്‌ മുന്നിൽ കണ്ടാൽ മതി അപ്പോൾ പോയി പല്ലിൽ കമ്പി കെട്ടും. പല്ല് അകത്ത്‌ ആക്കാൻ. പക്ഷേ അന്ന് കൊട്ടിയം ജംഗ്ഷനിൽ ഏറ്റവും കൂടുതൽ ഓട്ടം കിട്ടുന്നത്‌ അവനായിരുന്നു. കാരണം വേറോന്നും അല്ല. ആരു നോക്കിയാലും പല്ല് മുൻപിലോട്ടിരിയ്ക്കുന്നത്‌ കൊണ്ട്‌ ചിരിയ്ക്കുന്നത്‌ കണക്ക്‌ തോന്നും. അപ്പോൾ അവനെ തന്നെ ഓട്ടത്തിനു വിളിയ്ക്കും. ആ കാലത്ത്‌ ഇന്നത്തേ പോലെ മുൻപിൽ കിടക്കുന്ന വണ്ടി ആദ്യം വിളിയ്ക്കണം എന്നൊന്നും ഇല്ല. നമുക്കിഷ്ടമുള്ള വണ്ടി വിളിയ്ക്കാം. പിന്നെ ആശി എന്ന് പേരുള്ള മറ്റൊരു ആട്ടോ. ആശിയ്ക്ക്‌ രണ്ട്‌ ഡ്രൈവർമ്മാരാണു. ഒരാൾ ഇന്നെങ്കിൽ മറ്റൊരാൾ നാളെ. ഈ ആട്ടോ ആണു ഞങ്ങൾ വിളിയ്ക്കുന്നത്‌. ആശിയിൽ ഒരു ഡ്രൈവർ ജനാർദ്ദനൻ മറ്റൊന്ന് നവാസ്‌. നവാസ്‌ ഒരു ജ്ജിം ആണു. എന്ന് മാത്രമല്ല. കുറച്ച്‌ തല്ലിപ്പോളിയും കൂടി ആണു.
പക്ഷേ ഞങ്ങളുടെ സ്ഥിരമായുള്ള ഓട്ടം കിട്ടിയതോടെ ഈ ആശിയിലെ ഡ്രൈവർ നവാസ്‌ തല്ലിപ്പൊളി സ്വഭാവം എല്ലാം മാറി നല്ലൊരു മനസിനു ഉടമയായി. അതാണു പറയുന്നത്‌ നല്ല മനസ്‌ ഉള്ളവരുമായി ചങ്ങാത്തം കൂടിയാൽ ഏത്‌ തെമ്മാടിയും നല്ലവനാകും.
അങ്ങനെ കച്ചവടം ഗംഭീരമായി നടന്ന് കൊണ്ടിരിക്കുമ്പോൾ എന്റെ കൊഛഛന്റെ മകനു ഒരു കമ്പനിയിലേയ്ക്ക്‌ ട്രെയിനിയായി ജോലിയ്ക്ക്‌ എഴുതി വന്നു. അങ്ങനെ അവൻ ആ ജോലി കഴിഞ്ഞ്‌ വന്ന് ബാക്കി സമയം ഈ ജോലി ചെയ്യാം എന്ന് പറഞ്ഞ്‌ പോയി.
അവൻ ജോലി കഴിഞ്ഞ്‌ വന്ന് കടയിലേ ജോലിയും തുടർന്ന് കൊണ്ടിരിയ്ക്കേ അവന്റെ കൂടേ ട്രെയിനിയായി കയറിയ ഒരു പയ്യൻ കൂടി അവന്റെ കൂടേ കടയിൽ വന്ന് അതുവഴി പോകുമായിരുന്നു. അങ്ങനെ അവനുമായും ഞങ്ങൾ അടുത്ത പരിചയം ആയി.
ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി എന്തോ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഈ പുതിയ പയ്യൻ പറഞ്ഞു. അഛൻ മരിച്ചാൽ ആ ജോലി എനിയ്ക്ക്‌ കിട്ടുമായിരിയ്ക്കും ഇല്ലേ എന്നോരു ചോദ്യം. വല്ലാത്തോരു ചോദ്യം ആയിപ്പോയി.
എന്തിനു പറയുന്നു രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ അവന്റെ അഛൻ ഹൃദയ സ്ഥംഭനം മൂലം മരണപ്പെട്ടു. വല്ലാത്ത ഒരു സമയത്തായിരുന്നു അവന്റെ ചോദ്യം എങ്കിലും അവനു അവന്റെ അഛന്റെ ജോലി കിട്ടി.
ഇപ്പോൾ വർഷം ഇരുപത്തിയെട്ട്‌ ആയി. അവൻ ജോലിയ്ക്ക്‌ കയറിയ പ്രായം അനുസരിച്ച്‌ ഇന്ന് കമ്പനിയുടെ ഏറ്റവും മുകളിലെ പതവിയിൽ എത്തി. അവനു ഇന്ന് ഇല്ലാത്തതായി ഒന്നുമില്ല. എല്ലാം അവൻ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിയതാണു.
ഈ അടുത്ത സമയത്തും ഞാൻ അവനെ കണ്ടു. അവൻ വന്ന വഴി ഇതുവരെ മറന്നിട്ടില്ലെന്ന് എനിയ്ക്ക്‌ ബോദ്ധ്യമായി.
നമുക്ക്‌ എന്ത്‌ കോപ്രായങ്ങൾ വേണമെങ്കിലും കാണിയ്ക്കാം. അത്‌ ഓരോരുത്തരുടെയും അവകാശമാണു. അതിനെ പലരും ചോദ്യം ചെയ്യും ചെയ്യാതിരിയ്ക്കും. പക്ഷേ തലമറന്ന് എന്ന് എണ്ണ തേയ്ക്കുന്നു അന്ന് അവന്റെ കാൽചുവട്ടിലെ മണ്ണും ഒലിച്ചു പോകാൻ തുടങ്ങും.
RELATED ARTICLES

Most Popular

Recent Comments