ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ കാന്‍സറിന് കാരണമായെന്ന്; ന്യൂജേഴ്‌സി ദമ്പതികള്‍ക്ക് 37 മില്യന്‍ നഷ്ടപരിഹാരം നല്‍കണം

0
1092
പി.പി. ചെറിയാന്‍.
ന്യൂ ജേഴ്‌സി: മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി ജോണ്‍സന്‍ ബേബി പൗഡര്‍ ഉപയോഗച്ചതാണ് തന്റെ ഭര്‍ത്താവ് ബാങ്കര്‍ സ്റ്റീഫന്‍ ലന്‍സൊവിന് കാന്‍സറിന് കാരണമായതെന്ന് ഭാര്യ കെന്ദ്ര ഫയല്‍ ചെയ്ത കേസ്സില്‍ 37 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഏപ്രില്‍ 5 വ്യാഴം ന്യൂജേഴ്‌സി ബ്രൗന്‍സ് വിക്ക് ജൂറി വിധിച്ചു.ബാങ്കര്‍ക്ക് 30 മില്യനും, ഭാര്യ കെന്ദ്രക്ക് 7 ലക്ഷവും നല്‍കണം.30 വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചതിലൂടെ പൗഡര്‍ ശ്വാസ കോശത്തിലേക്ക് പ്രവേശിച്ചു.
മെസൊതെ ലിയോമ എന്ന മാരക കാന്‍സര്‍ രോഗം ശ്വാസ കോശങ്ങളെ ബാധിച്ചതായി തെളിവുകള്‍ നിരത്തി ബാങ്കര്‍ വാധിച്ചു. പൗഡറില്‍ അടങ്ങിയിരിക്കുന്ന ആസ്ബറ്റോസ് എന്ന വസ്തുവാണ് രോഗത്തിന് കാരണമായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം ജെ& ജെ നിഷേധിച്ചു. പൗഡറില്‍ ആസ്ബസ്റ്റോസോ, കാന്‍സറിന് കാരണമാകുന്ന യാതൊന്നും തന്നെയില്ലെന്നും ഇവര്‍ പറയുന്നു.
ജൂറിയുടെ തീരുമാനത്തില്‍ ഞങ്ങള്‍ നിരാശരാണ്. സ്‌പോക്ക് വുമണ്‍ കാരള്‍ ഗുഡ്‌റിച്ച് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് സമാനമായി 6610 കേസ്സുകളാണ് ജെ & ജെ കമ്പനിക്കെതിരായി ഫയല്‍ ചെയ്തിട്ടുള്ളത്. ബേബി പൗഡര്‍ ഒവേറിയന്‍ കാന്‍സര്‍ ഉണ്ടാകുന്നതായും ഉപഭോക്താക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. പൗഡര്‍ കാന്‍സറിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കാത്തതും ജെ & ജെക്കെതിരെ അരോപിക്കപ്പെട്ടിട്ടുണ്ട്.

Share This:

Comments

comments