Thursday, April 18, 2024
HomeAmericaഇന്ത്യന്‍ കുടിയേറ്റക്കാരുടെ പ്രകടനം വാഷിങ്ടനില്‍ ഏപ്രില്‍ 15 ന്.

ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പ്രകടനം വാഷിങ്ടനില്‍ ഏപ്രില്‍ 15 ന്.

പി.പി.ചെറിയാന്‍.
വാഷിങ്ടന്‍ ഡിസി : നിയമപരമായി ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഇന്ത്യന്‍ വംശജരുടെ വമ്പിച്ച റാലി ഏപ്രില്‍ 15 ന് വാഷിങ്ടന്‍ ഡിസിയില്‍ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ സമൂഹം ഇന്നഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളില്‍ അനുകൂല തീരുമാനമെടുക്കുന്നതിന് വൈറ്റ് ഹൗസ്, ലോ മേക്കേഴ്‌സ് എന്നിവരുടെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നതിനാണ് റിപ്പബ്ലിക്കന്‍ ഹിന്ദു കൊയലേഷന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കുന്നത്.
അമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കു ഇന്ത്യന്‍ വംശജര്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ എന്താണെന്നറിയില്ല. ഇവരെ ബോധവല്‍ ക്കരിക്കുക എന്നതുകൂടെ റാലിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.
പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഉയര്‍ന്ന യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം സ്വാഗതാര്‍ഹമാണെന്ന് സംഘാടകര്‍ പറയുന്നു. നിയമാനുസൃതം ഇവിടെ വരുന്നതിനും താമസിക്കുന്നതിനും ഇവിടെയുള്ള നിയമങ്ങള്‍ അനുസരിക്കുന്നതിനും അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ 15ന് നടക്കുന്ന യുഎസ് സെനറ്റര്‍ റാന്‍ഡ് പോള്‍ (യുഎസ് സെനറ്റര്‍), വിക്രം ആദിത്യകുമാര്‍ ചെയര്‍മാന്‍ (ആര്‍എച്ച്‌സി), മാനസ്വി കുമാര്‍ (വൈസ് ചെയര്‍), കൃഷ്ണ ബന്‍സാല്‍ (പോളിസി ഡയറക്ടര്‍) തുടങ്ങി നിരവധി പേര്‍ റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കും.
യുഎസിലെ പ്രധാന നാഷണല്‍ മീഡിയകള്‍ പങ്കെടുക്കുന്ന പരിപാടി വന്‍ വിജയമാക്കുന്നതിന് എല്ലാ ഇന്ത്യന്‍ വംശജരും വന്നു സംബന്ധിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ ഇന്ത്യന്‍ ഓര്‍ഗനൈസേഷനുകളുടേയും പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.nhcusa.org, rhcusa.org
RELATED ARTICLES

Most Popular

Recent Comments