ജോണ്‍സണ്‍ ചെറിയാന്‍.
ലഖ്‌നൌ: ആംബുലന്‍സ് എത്താന്‍ വൈകിയത് കാരണം അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ തോളില്‍ ചുമന്ന് നിന്നതായി പരാതി. ഉത്തര്‍പ്രദേശിലെ ആഗ്ര മെഡിക്കല്‍ കോളെജിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
അമ്മയുടെ മുഖത്ത് ഓക്‌സിജന്‍ മാസ്‌കും ധരിച്ച്‌ തോളില്‍ ഇതിന്റെ സിലിണ്ടറും ചുമന്നു നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആംബുലന്‍സിനായി ഇരുവരും ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ടി വന്നതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, സംഭവം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രോഗിയെ മാറ്റുന്ന സമയത്ത് കാത്ത് നില്‍ക്കാന്‍ വാര്‍ഡ് ബോയ് ഇവരോട് ആവശ്യപ്പെട്ടിരുന്നാതായും ഈ സമയത്താണ് മാധ്യമങ്ങള്‍ ഫോട്ടോയെടുത്തതെന്നാണ് ആശുപത്രിയിലെ ജീവനക്കാരന്റെ വാദം.
അമ്മയുടെ മുഖത്ത് ഓക്‌സിജന്‍ മാസ്‌കും ധരിച്ച്‌ തോളില്‍ ഇതിന്റെ സിലിണ്ടറും ചുമന്നു നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വന്‍ പ്രതിഷേധമാണ് ആഗ്ര മെഡിക്കല്‍ കോളേജിനെതിരെ നടക്കുന്നത്.